29 March 2024 Friday

'കേരള സവാരി' ഫ്ലാഗ് ഓഫ് ചെയ്തു; സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് നിരത്തിൽ

ckmnews

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ - ടാക്സി സംവിധാനമായ കേരള സവാരി നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരള സവാരി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയിൽ  ഓൺലൈൻ ടാക്സി സർവീസ് നിലവിൽ വരുന്നത്. കേരള സവാരിയെന്ന പേരിൽ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.


യാത്രക്കാർക്ക് മിതമായ നിരക്കിൽ സവാരി, മോട്ടോർ തൊഴിലാളികൾക്ക് മികച്ച വരുമാനം... ഇവ രണ്ടും സംയോജിപ്പിക്കുകയാണ് 'കേരള സവാരി'യിലൂടെ സംസ്ഥാന സർക്കാർ. പദ്ധതിക്ക് ഇതര ഓൺലൈൻ സർവീസുകളെ അപേക്ഷിച്ച് മെച്ചങ്ങളേറെയാണ്. സര്‍ക്കാര്‍ നിരക്കിനൊപ്പം എട്ട് ശതമാനം മാത്രം സർവീസ് ചാര്‍ജ്, മറ്റ് ഓൺലൈൻ സർവീസുകൾ പോലെ തിരക്ക് കൂടുമ്പോൾ നിരക്ക് കൂടില്ല. കൃത്യമായ കാരണമുണ്ടെങ്കിൽ ഡ്രൈവര്‍ക്കും യാത്രക്കാരനും ബുക്കിംഗ് റദ്ദാക്കാം.  പൊലീസ് ക്ലിയറൻസുള്ള ഡ്രൈവർമാർ...