29 March 2024 Friday

വിദ്യാഭ്യാസ മികവിനൊപ്പം ധാർമിക സുരക്ഷ പ്രധാനം:പി നന്ദകുമാർ എംഎൽഎ

ckmnews



ചങ്ങരംകുളം:വിദ്യാഭ്യാസ മുന്നേറ്റത്തെപ്പോലെ  പ്രധാനമാണ് വിദ്യാർത്ഥികളുടെ ധാർമിക സുരക്ഷയുമെന്ന് പി നന്ദകുമാർ എം എൽ എ .ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഇതര ക്യാമ്പസുകൾക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പന്താവൂർ ഇർശാദിൽ ഇരുപത്തിയൊന്നാം വർഷവും തുടർച്ചയായി സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസുകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം നിർവഹിക്കുകയായിരുന്നു.അദ്ദേഹം.പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു.പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവി അയിലക്കാട്.വാരിയത്ത് മുഹമ്മദലി,എസ് ഐ കെ തങ്ങൾ മുതൂർ, അബു നജീബ മാണൂർ എം കെ ഹസ്സൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി, സി വി അബ്ദുൽ ജലീൽ അഹ്സനി ,കെ പി എം ബഷീർ സഖാഫി, പി ടി ശഹീർ ടി കെ മുഹമ്മദ് ഇർശാദ് എ അഹമ്മദ് ബാഖവി, ടി സി അബ്ദുറഹ്മാൻ എഞ്ചി. അനീസ് ഹൈദരി പ്രസംഗിച്ചു.