18 April 2024 Thursday

അബു വളയംകുളം നായകനാകുന്ന ദേര ഡയറീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്‌തു

ckmnews


ചങ്ങരംകുളം:വളയംകുളം സ്വദേശിയായ അബു നായകനായെത്തുന്നുന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു.എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രണ്ട്‌സിനുവേണ്ടി മധു കറുവത്തില്‍ നിര്‍മിച്ച ദേര ഡയറീസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.മുഷ്‌ത്താഖ്‌ റഹ്മാന്‍ കരിയാടന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം റിലീസിങ്ങിനായി കാത്തിരിയ്‌ക്കുകയാണ്.കണ്ടുമടുത്ത പ്രവാസത്തിന്‍റേയും ഗള്‍ഫിന്‍റേയും കഥകളെ കുടഞ്ഞുമാറ്റി വ്യത്യസ്ത കാഴ്ചപ്പാടുമായി എത്തുകയാണ് ഒരൂകൂട്ടം യുവ ചലച്ചിത്രകാരന്മാര്‍. പൂര്‍ണമായും ദുബൈയില്‍ ചിത്രീകരിച്ച ഈ ചിത്രത്തില്‍ അബു വളയംകുളമാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. യുസുഫെന്ന അറുപതുകാരന്‍ നിരവധി വ്യക്തികളില്‍ ചെലുത്തുന്ന സ്വാധീനത്തിന്‍റെ കാഴ്ചകളാണ് സിനിമയുടെ ഇതിവൃത്തം.