29 March 2024 Friday

കാറും ഓട്ടോയും കൂട്ടിയിടിച്ചു; യുവതി മരിച്ചു..!

ckmnews

മഞ്ചേരി - അരീക്കോട് റോഡിൽ കളത്തുംപടിയിൽ കാറിന് പിന്നിൽ ഓട്ടോയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോയാത്രക്കാരിയായ യുവതി മരിച്ചു. മഞ്ചേരിക്കടുത്ത് കിടങ്ങഴി സ്വദേശിനി തസ്നിയ ആണ് മരിച്ചത്.


ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. ഓട്ടോ കാറിന് പിന്നിൽ ഇടിച്ചതോടെ യുവതി റോഡിലേക്ക് തെറിച്ച് വീണു. ഇതിനിടയിൽ തല റോഡിൽ ഇടിച്ചതാവും മരണകാരണം എന്നാണ് നിഗമനം.