24 April 2024 Wednesday

പുന്നയൂർക്കുളം കൂട്ടബലാത്സം​ഗം; അതിജീവിതയുടെ മാതാപിതാക്കളും കേസിൽ പ്രതികളായേക്കും

ckmnews

തൃശൂർ വടക്കേക്കാട് പ്ലസ് ടു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ മാതാപിതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താനുള്ള നീക്കവുമായി പൊലീസ്. കുറ്റകൃത്യം അറിഞ്ഞിട്ടും ഇവർ മറച്ചു വച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്താണ് പെൺകുട്ടിയെ സംഘം ചേർന്ന് ബലാത്സംഗം ചെയ്തത്. ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിൽ അറിയിക്കാൻ മാതാപിതാക്കൾ തയാറായില്ല.