25 April 2024 Thursday

മാപ്പിളപ്പാട്ട് രംഗത്ത് വിസ്മയം തീര്‍ത്ത് ചങ്ങരംകുളം സ്വദേശി അനന്ദു കൃഷ്ണ

ckmnews


ചങ്ങരംകുളം:മാപ്പിളപ്പാട്ട് പാടി വിസ്മയം തീർക്കുകയാണ് ചങ്ങരംകുളം സ്വദേശിയായ അനന്ദു കൃഷ്ണ എന്ന 10 വയസുകാരന്‍.മൻസൂർ കിളിനക്കോടിന്റെ രചന യിലും സംഗീതത്തിലും പിറന്ന നാസ് മീഡിയയുടെ മുഹബ്ബത്ത് എന്ന ആല്‍ബത്തില്‍ പുണ്യറസൂലിന്റെ എന്ന് തുടങ്ങുന്ന മദ്ഹ് ഗാനമാണ് പുതുമുഖ ബാല ഗായകൻ അനന്ദു കൃഷ്ണ പാടി ആസ്വാദകരുടെ മനം കവരുന്നത്.കക്കിടിപ്പുറം സംസ്കൃതി സ്കൂളില്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് അനന്ദു കൃഷ്ണ.എറണാംകുളത്ത് നടന്ന സംസ്ഥാന സിബിഎസ് സി സ്കൂള്‍ കലോത്സവത്തില്‍ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനവും,ജില്ലാ കലോത്സവത്തില്‍ മാപ്പിളപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ഈ മിടുക്കന്‍.മറ്റു സ്കൂള്‍ തല മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങളും ഈ ചെറുപ്രായത്തില്‍ അനന്ദു കൃഷ്ണ സ്വന്തമാക്കിയിട്ടുണ്ട്.ചങ്ങരംകുളത്ത് താമസിക്കുന്ന വടക്കത്ത് വളപ്പില്‍ സജീവ് സ്വപ്ന ദമ്പതികളുടെ മകനാണ് അനന്ദു കൃഷ്ണ.