Alappuzha
ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ച നിലയിൽ

ചേർത്തല (ആലപ്പുഴ) : ചേർത്തലയിൽ ഡോക്ടറെ വീടിനുള്ളിൽമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടൻ്റ് സർജൻ പൊൻകുന്നം എരുമത്താനത്ത് ഡോൺ വില്ലയിൽ ഡോ എം കെ ഷാജി (52 ) യാണ് മരിച്ചത്. ചേർത്തല ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന് കിഴക്ക് വശമുള്ള വീട്ടിൽ ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് സംഭവം.