28 March 2024 Thursday

വടക്കേകാട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു പൊന്നാനി സ്വദേശി പിടിയില്‍:രണ്ട് പേര്‍ ഒളിവില്‍

ckmnews



കുന്നംകുളം:വടക്കേക്കാടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സം ചെയ്തു.പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥിനി വിവരം പുറത്തുപറഞ്ഞത്.സംഭവത്തില്‍ പൊന്നാനി സ്വദേശി ഷാഫി അറസ്റ്റിലായി. രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചു.രണ്ട് മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡനം നടന്നത്.പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെയാണ് സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തിയത്.