19 April 2024 Friday

പോലീസ് അക്കാദമിയിലെ ജോലിക്കാരനായിരുന്ന ചങ്ങരംകുളം പന്താവൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

പോലീസ് അക്കാദമിയിലെ ജോലിക്കാരനായിരുന്ന ചങ്ങരംകുളം പന്താവൂർ സ്വദേശിയെ  മരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളം:പോലീസ് അക്കാദമിയിലെ ജോലിക്കാരനായിരുന്ന ചങ്ങരംകുളം പന്താവൂർ സ്വദേശിയെ  മരിച്ച നിലയിൽ കണ്ടെത്തി.പന്താവൂർ താമസിക്കുന്ന പരേതനായ  മനക്കടവത്ത് കോതയുടെ മകൻ ഉണ്ണികൃഷ്ണൻ(48) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിയിട്ട്  കിടപ്പ് മുറിയിൽ  ഉണ്ണികൃഷ്ണനെ മരിച്ച നിലയിൽ കണ്ടത്.ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.തൃശ്ശൂർ പോലീസ് അക്കാദമിയിൽ ക്യാമ്പ് ഫോളേഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്നു.ചങ്ങരംകുളം എസ്ഐ ബാബുജോർജ്ജിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പൊന്നാനി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.മാതാവ് വള്ളി.ഭാര്യ രുഗ്മിണി

മക്കൾ:വാണി,ദിയ