25 April 2024 Thursday

എടപ്പാളിൽ കെടി ജലീൽ എംഎൽഎ യുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ 3 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ckmnews

എടപ്പാളിൽ കെടി ജലീൽ എംഎൽഎ യുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ 3 ബിജെപി പ്രവർത്തകർ അറസ്റ്റിൽ


എടപ്പാൾ:കെടി ജലീൽ എംഎൽഎയുടെ കാശ്മീർ പരാമർശവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ എടപ്പാളിൽ കെടി ജലീൽ എംഎൽഎ യുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ 3 ബിജെപി പ്രവർത്തകരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പുഴക്കാട്ടിരി സ്വദേശി ഏലായിൽ സജേഷ്(31)മാങ്ങാട്ടിരി സ്വദേശി കദളിയിൽ സുബിത്ത്(27)

മൂതൂർ സ്വദേശി കോതകുളങ്ങര സുധൻ(30) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിരൂർ ഡിവൈഎസ്പി ബെന്നി ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണ ഉദ്ധ്യോഗസ്ഥരായ എസ് ഐ ബാബു ജോർജ്ജ്,എസ് ഖാലിദ്,സിപിഒ മാരായ സനോജ്,ഷിജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി ജാമ്യത്തിൽ വിട്ടു