25 April 2024 Thursday

പോലീസ് മെഡൽ നേടിയ സിവിൽ ഓഫീസർ നാസറിനെ അനുമോദിച്ചു

ckmnews

പോലീസ് മെഡൽ നേടിയ സിവിൽ ഓഫീസർ നാസറിനെ അനുമോദിച്ചു


ചങ്ങരംകുളം :മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ഇർശാദ് സ്നേഹ ഭവൻ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ  പൊന്നാനി പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസറുമായ  നാസറിനു  പന്താവൂർ ഇർശാദിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ അനുമോദനം നൽകി.മുൻ പോലീസ് സൂപ്രണ്ട് വി.കെ അക്ബർ ഉപഹാരം നൽകി. ഇർശാദ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം പി ഹസൻ ഹാജി, കെ സിദ്ധീഖ് മൗലവി അയിലക്കാട്, എം ഹൈദർ മുസ്‌ലിയാർ . വി വി അബ്ദുറസാഖ് ഫൈസി,വാരിയത്ത് മുഹമ്മദലി , അബൂ നജീബ് മാണൂർ , വി പി ശംസുദ്ദീൻ ഹാജി , എ മുഹമ്മദുണ്ണി ഹാജി ,എം കെ ഹസ്സൻ നെല്ലിശ്ശേരി . പി പി നൗഫൽ സഅദി . കെ പി എം ബഷീർ സഖാഫി . കെ എം ഷരീഫ് ബുഖാരി സംബന്ധിച്ചു.