20 April 2024 Saturday

മൂന്നാർ രാജമല മണ്ണിടിച്ചിൽ:10 മൃതദേഹങ്ങള്‍ കിട്ടി 56 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ckmnews


   

മൂന്നാർ:കനത്ത മഴയെ തുടർന്ന് മൂന്നാര്‍ രാജമലയിൽ മണ്ണിടിച്ചിൽ.4 ലൈൻ ലയങ്ങൾ മണ്ണിനടിയിൽ.ലയത്തിൽ ആകെ ഉണ്ടായിരുന്നത് 78 പേരാണ്‌. 12 പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.10 പേരുടെ മൃതശരീരങ്ങൾ കിട്ടി. 56 പേർക്കായി തിരച്ചിലിൽ തുടരുന്നു.പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റർ അകലെയുള്ള മലയിലെ ഉരുൾപൊട്ടലാണ് ദുരന്തം വിതച്ചത്. 3 കിലോമീറ്റർ പരിധിയിൽ കല്ലുചെളിയും നിറഞ്ഞു. എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്കു തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.