23 March 2023 Thursday

നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസ്; അമ്മ അറസ്റ്റില്‍

ckmnews

ഇടുക്കി തൊടുപുഴ ഉടുമ്പന്നൂരില്‍ നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. പ്രതി സുജിതയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്ത് പൊലീസെത്തി തെളിവെടുപ്പ് നടത്തുകയാണ്.കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുജിത. കുഞ്ഞിനെ വീട്ടില്‍ വച്ച് തന്നെ പ്രസവിച്ച യുവതി ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം സുജിതയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രസവിച്ച വിവരം ആശുപത്രി അധികൃതര്‍ അറിയുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്. കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.