19 April 2024 Friday

കേരളത്തില്‍ നടക്കുന്നത് ഉദ്ധ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാത്ത കണ്‍സല്‍ട്ടന്‍സി ഭരണം:പിടി അജയ്മോഹന്‍

ckmnews

ചങ്ങരംകുളം:സംസ്ഥാനത്ത് നടക്കുന്നത് ഐഎഎസ്കാരേയും  ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുക്കാത്ത കൺസൾട്ടൻസി ഭരണമാണെന്ന് കെപിസിസി സെക്രട്ടറി പിടി അജയ്‌മോഹൻ.കൺസൾട്ടൻസികളുടെ മറവിൽ വൻ ശമ്പളത്തിന് ഇഷ്ടക്കാരെ ജോലിയിൽ തിരുകി കയറ്റുകയാണെന്നും ഇത്തരക്കാരെ ഉപയോഗിച്ച് സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും പിടി അജയ്മോഹന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും മന്ത്രിമാരുടെയും സ്പീക്കറുടെയും പങ്ക് പുറത്തു വന്നിട്ടും രാജി വെച്ചൊഴിയാൻ ഉള്ള ധാർമികത സർക്കാർ കാണിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെപിസിസിയുടെ ആഹ്വാനപ്രകാരം സേവ് കേരള - സ്പീക്ക് അപ്പ് കേരള' കാമ്പയിന്റെ ഭാഗമായി വെളിയംകോട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സത്യാഗ്രഹ സമരം ചങ്ങരംകുളം ഇന്ദിരാഭവനിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വക്കറ്റ് സിദ്ധീഖ് പന്താവൂർ മുഖ്യപ്രഭാഷണം നടത്തി.കെ മുരളീധരൻ അധ്യക്ഷത വഹിച്ചു.പ്രണവം പ്രസാദ്,ഹുറൈർ കൊടക്കാട്ട്, പിടി ഖാദർ, നാഹിർ ആലുങ്ങൽ, വി മുഹമ്മദ് നവാസ്,സുജിത സുനിൽ, കെപി ജഹാംഗീർ, കാരയിൽ അപ്പു, ശ്രീകുമാർ പെരുമുക്ക്, സിദ്ധീഖ് ചുള്ളിയിൽ, കെ യൂസഫ്, പ്രസന്നകുമാർ എന്ന ബേബി, റീന വേലായുധൻ, അരുൺ ലാലു, പികെ അബ്ദുള്ളക്കുട്ടി, വികെ നൗഷാദ്, സിവി ഇബ്രാഹിംകുട്ടി,ഫൈസൽ സ്നേഹാനഗർ, സലിം ചങ്ങരംകുളം, കുട്ടൻ കാരയിൽ തുടങ്ങിയവർ സംബന്ധിച്ചു.