20 April 2024 Saturday

വ്യാപാരികളുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നു:വ്യാപാരഭവന്റെ ശിലാസ്ഥാപനം നിർവഹിച്ചു

ckmnews

വ്യാപാരികളുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നു:വ്യാപാരഭവന്റെ ശിലാസ്ഥാപനം നിർവഹിച്ചു


ചങ്ങരംകുളം:വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് നിര്‍മിക്കുന്ന വ്യാപാരഭവന്റെ ശിലാസ്ഥാപനം വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി കുഞ്ഞാവുഹാജി നിര്‍വഹിച്ചു.വ്യാപാരികളുടെ സ്വപ്‌ന പദ്ധതിയായ വ്യാപാരഭവനില്‍ ഓഡിറ്റോറിയം, ഓഫീസ്, ഫ്‌ളാറ്റുകള്‍ എന്നിവ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.പി നന്ദകുമാർ എംഎൽഎ,ആലംകോട് ലീലാകൃഷ്ണൻ,എന്നിവർ മുഖ്യാഥിതികളായിരുന്നുവ്യാവാരി വ്യവസായി ഏകോപന സമിതി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും,വ്യാപാരികളുടെ ഉന്നമനവും ലക്ഷ്യം വച്ചുള്ള പ്രവർത്തങ്ങളെ കൂടുതൽ പ്രവർത്തന സജ്ജമാക്കാൻ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടെ കഴിയുമെന്ന് നേതാക്കൾ പറഞ്ഞു. ചങ്ങരംകുളം മദർ ഹോസ്പിറ്റലിന് സമീപത്തായി സ്വന്തമായി വാങ്ങിയ 20 സെന്റ് സ്ഥലത്ത് 3 നിലകളിലായി രണ്ട് ഘട്ടങ്ങളിലായി മൂന്നര കോടി രൂപ ചിലവിട്ടാണ് വ്യാപാരഭവന്റെ നിർമാണപ്രവൃത്തിക്ക് തുടക്കം കുറിക്കുന്നത്