29 March 2024 Friday

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും ഗജ പൂജ ആനയൂട്ടും നടന്നു

ckmnews

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ

അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും ഗജ പൂജ ആനയൂട്ടും നടന്നു


എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസ സമാപനത്തിൻ്റെ 'ഭാഗമായി തന്ത്രി വര്യൻ അണ്ടലാടി ഉണ്ണി നമ്പൂതിരി പാടിന്റെ കർമികത്വത്തിൽ 1008 നാളികേരം കൊണ്ട് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം ഗജ പൂജ ആനയൂട്ട് എന്നിവ നടന്നു. ശുകപുരം രഞ്ജിത്തിന്റെ കീഴിൽ വാദ്യം അഭ്യസിക്കുന്ന 25ഓളം കുട്ടികളുടെ മേളം പ്രഭാത ഭക്ഷണം പ്രസാദ വിതരണം എന്നിവയും ഉണ്ടായിരുന്നു.പൂജകൾക്ക് മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരി പിഎം ശ്രിരാജ് എന്നിവർ കർമികത്വവും വഹിച്ചു.ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ്‌ ഏരിയ കമ്മിറ്റി ചെയർമാൻ താനൂർ ബേബി ശങ്കർ ദേവസ്വം ബോർഡ്‌ മെമ്പർ രാധ മമ്പാറ്റ,കെപിഎസ് ഉണ്ണി എന്നിവർ മുഖ്യ അതിഥി കൾ ആയിരുന്നു.മാനേജിങ് ട്രസ്റ്റി കെഎം പരമേശ്വരൻ നമ്പൂതിരി ടിപി കുമാരൻ കെവി വിജയൻ ഗുരുസ്വാമി മോഹനൻ തെക്കേക്കര യുവി ഉദയൻ ടിപി, വിനീഷ് കെ രാജേഷ് എന്നിവർ പരിപാടി കൾക്ക് നേതൃത്വവും നൽകി.