20 April 2024 Saturday

സ്വാതന്ത്ര്യ ദിനാഘോഷം:വേറിട്ട പരിപാടികളുമായി പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ

ckmnews

സ്വാതന്ത്ര്യ ദിനാഘോഷം:വേറിട്ട പരിപാടികളുമായി പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ


ചങ്ങരംകുളം:  പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികൾ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി . ദേശാഭിമാന ബോധവും രാജ്യ സ്നേഹവും വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായിരുന്നു പരിപാടികൾ . ദേശഭകതി ഗാനങ്ങൾ, വിവിധ ഭാഷാ പ്രസംഗങ്ങൾ, കവിതാലാപനം, വർണ ശബളമായ മാർച്ച് പാസ്റ്റ്, പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ഫ്ലാഗ് ഷോ, ക്ലാസ് റൂം - സ്കൂൾ വെഹിക്കിൾ അലങ്കാരങ്ങൾ തുടങ്ങിയവ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കു മാറ്റു കൂട്ടി.കേരള സ്റ്റേറ്റ് മൈനോരിറ്റീസ് ഡവലപ്മെൻ്റ് ഫിനാൻസ് കോർപറേഷൻ  മുൻ എം ഡിയും മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ വി കെ അക്ബർ മുഖ്യാതിഥിയായിരുന്നു. കെ. സിദ്ധീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, കേരള ഹസൻ ഹാജി, കെ.എം ശരീഫ് ബുഖാരി എന്നിവർ സംസാരിച്ചു. വി പി ശംസുദ്ധീൻ ഹാജി, പി പി നൗഫൽ സഅദി, എം ഹൈദർ മുസ്‌ലിയാർ, വി വി അബ്ദു റസാഖ് ഫൈസി, എം കെ  ഹസൻ നെല്ലിശേരി, പ്രൊ : അനീസ് ഹൈദരി,   എം വി നിസാർ പന്താവൂർ, കെ പി എം  ബശീർ സഖാഫി , എ അഹമ്മദ് ബാഖവി , കെ.പി ഉമർ സഖാഫി സംബന്ധിച്ചു.