28 March 2024 Thursday

അയിലക്കാട് YASWA യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

ckmnews

അയിലക്കാട് YASWA യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു


എടപ്പാൾ:അയിലക്കാട് YASWA യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. കാലത്ത് 8 30നു ദേശീയ പതാക ഉയർത്തിയതോടു കൂടി പരിപാടികൾ ആരംഭിച്ചു.പതിനെട്ടാം വാർഡിലെ എസ്എസ്എൽസി വിജയികളെയും പ്ലസ് ടു വിജയികളെയും ഉന്നത വിജയം നേടിയവരെയും,മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും പുരസ്കാരം നൽകി അനുമോദിച്ചു. വാർഡിലെ പത്തോളം വരുന്ന യുവകർഷകരെയും ചടങ്ങിൽ വച്ച് ആദരിക്കുകയുണ്ടായി.കൂടാതെ ഡബിൾസ് കാരംസ് ടൂർണമെന്റുകളിലെ വിജയികളായ  അമീർ,റസാക്ക്, അസീസ് സുഹൈർ എന്നിവർക്കുള്ള ട്രോഫികളും  സമ്മാനിച്ചു.അയിലക്കാട് എ എം എൽ പി സ്കൂളിലെ കുരുന്നു വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ദിന റാലി ക്ലബ് അംഗങ്ങൾ ഹൃദയപൂർവം വരവേറ്റു.മധുര പലഹാരം വിതരണം നടത്തി.ചടങ്ങിൽ സുധീർ  അധ്യക്ഷനായി ജനറൽ സെക്രട്ടറി യാക്കൂബ് സ്വാഗതം പറഞ്ഞു.ഇബ്രാഹിം ഷെരീഫ് ആശംസകൾ നേർന്നു. കെടി നൗഷാദ്,സിറാജ് ഐലക്കാട്,റഷീദ്,അബ്ദുൽ നാസർ,കബീർ,മുഹമ്മദ് അമീർ,ഹബീബ് കെവി.മുഹമ്മദലി,സിവി അനീഷ്, ഉസ്മാൻ,ഷുക്കൂർ കെപി,ഹുസൈൻ കെഎസ്എ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.ബഷീർ കെവി നന്ദിയും രേഖപ്പെടുത്തി.