24 April 2024 Wednesday

സ്വാതന്ത്ര്യദിനം:വെങ്ങിനിക്കര ഗ്രാമംകൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദനവും ആദരവും സംഘടിപ്പിച്ചു

ckmnews

സ്വാതന്ത്ര്യദിനം:വെങ്ങിനിക്കര ഗ്രാമംകൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദനവും ആദരവും സംഘടിപ്പിച്ചു


എടപ്പാൾ:വെങ്ങിനിക്കര ഗ്രാമംകൂട്ടായ്മയുടെ നേതൃത്വത്തിൽ 

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന വാർഷികം ആഘോഷിച്ചു.കൂട്ടായ്‌മ സെക്രട്ടറി രാജീവ് മാക്കോത്ത് സ്വാഗതം പറഞ്ഞു .പ്രസിഡന്റ് ശ്രീമതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് 

വാർഡ്മെമ്പറും കൂട്ടായ്‌മയുടെ സമിതി അംഗവുമായ പ്രകാശൻ തട്ടാരവളപ്പിൽ

ഉൽഘാടനം നിർവഹിച്ചു.വിമുക്തഭടന്മാർ സുകുമാരൻ കെഎൻ,രാജേന്ദ്ര കെ ലാഡ്

എന്നിവർ ചേർന്ന്ദേശീയ പതാക ഉയർത്തി.തുടർന്ന് 

കുമാരി വരദ മുരളീകൃഷ്ണൻ,കുമാരി വൈഗ റാം,കുമാരി ഷഹനാ ഷെറിൻ,മാസ്റ്റർ വിനായക്

എന്നിവർ

പ്രാർത്ഥനയും

ദേശഭക്തി ഗാനങ്ങളും ആലപിച്ചു.ചടങ്ങിൽ വിമുക്തഭടന്മാരെ

പൊന്നാടചാർത്തി

ആദരിച്ചു.ഇരുവരും

സമൂഹത്തിന് സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി.രാഷ്ട്രഭാഷയിൽ സന്ദേശം നൽകിയ

മുൻ ആർമി ഉദ്യോഗസ്ഥന്റെ വാക്കുകൾ കൂട്ടായ്‌മക്കും സമൂഹത്തിനും വേണ്ടി കൂട്ടായ്‌മ വൈസ് പ്രസിഡന്റ് പിവി വാസുദേവൻ മാസ്റ്റർ തർജിമചെയ്തു.ചടങ്ങിൽ വെച്ച് ഗ്രാമത്തിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു. സമിതി അംഗം ബാലസുബ്രഹ്മണ്യൻ ചടങ്ങിന് ആശംസയും വൈസ് പ്രസിഡന്റ് പിവി വാസുദേവൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.ദേശീയഗാനത്തോട് കൂടി സ്വാതന്ത്ര്യദിനാഘോഷത്തിന് സമാപനം കുറിച്ചു.