23 April 2024 Tuesday

ചങ്ങരംകുളത്ത് നിന്ന് വീര്യം കൂടിയ മയക്കുമരുന്ന് പിടികൂടി 1.175 ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത് 22 വയസുകാരൻ

ckmnews

ചങ്ങരംകുളത്ത് നിന്ന്  വീര്യം കൂടിയ മയക്കുമരുന്ന് പിടികൂടി


1.175 ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത് 22 വയസുകാരൻ


ചങ്ങരംകുളം:വീര്യം കൂടിയ മയക്കുമരുന്നുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി.എടപ്പാൾ കൊലളമ്പ് സ്വദേശി വാക്കുളങ്ങര വീട്ടിൽ അസ്‌ലം(22) നെയാണ് ചങ്ങരംകുളത്ത് നിന്ന് പൊന്നാനി എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ജിനീഷും പാർട്ടിയും ചേർന്ന് പിടികൂടിയത്.മാരക മയക്കു മരുന്നായ  1.175 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർ മാരായ ബാബുരാജ്. കെ. എം, ഗണേശൻ. എ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബാബു.എൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ റിനിൽ രാജ്. ടി. ആർ, ജെറിൻ. ജെ. ഒ, ശരത്. എ. എസ് വനിത സിവിൽ എക്‌സൈസ് ഓഫീസർ രജിത. ടി. കെ എന്നിവർ ചേർന്നാണ് മയക്ക് മരുന്ന് പിടികൂടിയത്. 0.5gram  MDMA കൈവശം വെക്കുന്നത് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്‌.