25 April 2024 Thursday

അത്താണിയില്‍ ബാര്‍ബര്‍ തൊഴിലാളിക്ക് കൊറോണയെന്ന് വ്യാജ വാര്‍ത്ത നടപടിയുമായി ആരോഗ്യ വകുപ്പ്

ckmnews

പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിലെ അത്താണിക്കുസമീപം അവിണ്ടിത്തറയിലെ ബാർബർഷാപ്പ് നടത്തുന്ന യുവാവിന് കൊറോണ ബാധിച്ചുവെന്ന് വ്യാജ സന്ദേശം പ്രചരിച്ചു. ഷിനോദ് എന്ന യുവാവിനെതിരെയാണ് വ്യാജ പ്രചരണം നടക്കുന്നത്.ഇതിനെതിരെ ഇയാൾ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകിയത്. യുവാവിന് കൊറോണ ബാധിച്ചുവെന്ന വ്യാജ സന്ദേശം നാട്ടിലെങ്ങും പ്രചരിച്ചതോടെ ഈ കടയിൽനിന്നും മുടിവെട്ടിയവർ ആകെ പരിഭ്രാന്തിയിലായി. ഇപ്പോൾ യുവാവിന്റെ കടയിൽ ആരും കയറാത്ത സ്ഥിതിയാണ്. ആരോഗ്യവകുപ്പിന്റെ പരാതിയിൽ ശക്തമായ നടപടിക്കൊരുങ്ങുകയാണ് പോലീസ്.