20 April 2024 Saturday

മുസ്‌ലിം യൂത്ത് ലീഗ് യുണിറ്റ് ഡേ ആലംകോട് പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ നടന്നു

ckmnews



ചങരംകുളം :രാജ്യം സ്വാതന്ത്ര്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുമ്പോൾ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം യൂണിറ്റുകളിൽ നടക്കുന്ന യുണിറ്റ് ഡേ ആലംകോട് പഞ്ചായത്ത് തല ഉദ്ഘാടനം നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി ഷാനവാസ് വട്ടത്തൂർ നിർവഹിച്ചു .അസ്ഹർ പെരുമുക്ക് ,സികെ അഷ്‌റഫ് ,ഷബീർ മാങ്കുളം ,ജഫീറലി പള്ളിക്കുന്ന്,ബഷീർ പന്താവൂർ ,ഷഫീക് തച്ചുപറമ്പ് ,നൗഷാദ് സിഎച് നഗർ ,റാഷിദ് കോക്കൂർ ,ഫവാസ് കിഴിക്കര ,ഫാദിഹ് എറവറാംകുന്ന് ,ഇന്‍താസ് കോലിക്കര ,അജ്മൽ പാവിട്ടപ്പുറം തുടങ്ങിയവർ വിവിധ യൂണിറ്റുകളിൽ നേതൃത്വം നല്‍കി.

മാങ്കുളം,പള്ളിക്കുന്ന്,പന്താവൂർ,കക്കടിക്കൽ,പെരുമുക്ക്,ചങ്ങരംകുളം,എറവറാംകുന്ന്,കിഴിക്കര,പാവിട്ടപ്പുറം,കോലിക്കര,കോക്കൂർ സി എച്ച് നഗർ ,കോക്കൂർ പോസ്റ്റ്,തച്ചുപറമ്പ്,പാവിട്ടപ്പുറം തുടങ്ങിയ യുണിറ്റുകളിൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ യുണിറ്റ് ഡേ വിപുലമായി നടത്തി