20 April 2024 Saturday

സ്വാതന്ത്ര്യദിനാഘോഷവും അനുമോദനവും ആരോഗ്യ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:നന്നംമുക്ക്  സിൽവർ സ്റ്റാർ  ക്ലബ്ബിന്റെയും മലപ്പുറം നെഹ്‌റു യുവ കേന്ദ്ര ചൈൽഡ് ലൈനിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ  പരിപാടികളോടെ സ്വാതന്ത്ര്യദിനം കൊണ്ടാടി.നന്നംമുക്ക്  എഎംഎൽപി സ്കൂളിൽ  നടന്ന പരിപാടിക്ക് സ്കൂൾ പ്രധാന അദ്ധ്യാപിക ജലജ പാപ്പച്ചൻ സ്വാഗതം  പറഞ്ഞു.പിടിഎ ക്ലബ്ബ് പ്രസിഡന്റ്‌  വിഎം സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് എട്ടാം വാർഡ് മെമ്പർ  റഹീസ അനീസ് ഉത്ഘാടനം ചെയ്തു.പത്താം  വാർഡ് മെമ്പർ റഷീന റസാഖ് ഒൻപതാം വാർഡ് മെമ്പർ ജബ്ബാർ കെഎ സ്മിത ടീച്ചർ  എന്നിവർ ആശംസകൾ  നേർന്നുകൊണ്ട്   സംസാരിച്ചു.തുടർന്ന് ഗീത ഷാജു സ്കൂൾ മുറ്റത്ത്  തുടങ്ങാൻ ഉദ്ദേശിക്കുന്ന ഔഷധ ചെടിയെ കുറിച്ചും പച്ചക്കറി കൃഷിയെ കുറിച്ചും സംസാരിച്ചു.ലഹരി ഉപയോഗവും ആരോഗ്യpപ്രശ്നങ്ങളും എന്ന വിഷയത്തിൽ  (നന്നംമുക്ക്  PHC) സിസ്റ്റർ

ജിനി  ക്ലാസ്സ്‌ എടുത്തു.പരിപാടിയിൽ  പതിറ്റാണ്ടുകളുടെ സ്നേഹ സൗഹൃദം സുബ്രട്ടനെയും ദീർഘകാലം സ്കൂളിൽ ഭകഷണം പാകം ചെയ്തിരുന്ന ശ്രീമതി ചേച്ചിയെയും ആദരിച്ചു.തുടർന്ന് സ്കൂളിൽ വെച്ച് കുട്ടികൾക്കും അമ്മമാർക്കുമായി നടത്തിയ വിവിധ മത്സര വിജയികളെയും അനുമോദിച്ചു.സിൽവർ സ്റ്റാർ ജിസിസി രക്ഷാധി കാരി  ബക്കർ ടിഎസ് കുട്ടികൾക്ക് സമ്മാനങ്ങൾ  വിതരണം ചെയ്തു. ശ്രീമതി ചേച്ചിയെ വാർഡ് മെമ്പർമാരായ റഷീന റസാഖ് റഹീസ അനീസ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.ക്ലബ്ബിന്റെ സ്നേഹോപഹാരം  ജലജ പാപ്പച്ചൻ സമ്മാനിച്ചു.ബക്കർ ടിഎസ് കബീർ എംഎ എന്നിവർ ചേർന്ന് സുബ്രട്ടനെ പൊന്നാട അണിയിച്ചു.ക്ലബ്ബിന്റെ  സ്നേഹോപഹാരം  ജിസിസി പ്രവർത്തകരായ റിഷാദ് സിറാജുദ്ധീൻ എന്നിവർ സമ്മാനിച്ചു.ക്ലബ്ബിന്റെ  സൈക്കിൾ റൺ പ്രോഗ്രാമിൽ പങ്കെടുത്തവർക്കുള്ള എൻ വൈ കെ സർട്ടിഫിക്കറ്റ്  ക്ലബ്ബ് പ്രസിഡന്റ്‌  വിഎം സിദ്ധിഖ്  നൽകി.സ്കൂൾ മുറ്റത്ത് ഗാന്ധി മരവും നട്ടു.പരിപാടിയ്ക്ക് ജാസിർ റിഷാദ് മാസ്റ്റർ സിനാൻ ആനി ടീച്ചർ ഷെഹീന ടീച്ചർ സുബിന ടീച്ചർ ഗീത തുടങ്ങിയവർ നേതൃത്വം നൽകി.സിൽവർ സ്റ്റാർ ജിസിസി ട്രെഷറർ  സിറാജുദ്ധീൻ  നന്ദി പറഞ്ഞു