23 April 2024 Tuesday

കിഴിക്കര മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം കിഴിക്കര മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.മഹല്ല് പ്രസിഡന്റ് അബ്ദുറഹ്മാൻ സാഹിബ് പതാക ഉയർത്തി. മഹല്ല് ഖത്തീബ് മുഹമ്മദലി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഏ പി ഇസ്മാഈൽ മുസ്ലിയാർ സ്വാതന്ത്ര്യ ദിന സന്ദേശ പ്രഭാഷണം നടത്തി.സെക്രട്ടറി കെ വി അബ്ദു റസാഖ് സ്വാഗതം പറഞ്ഞു. മഹല്ല് കമ്മറ്റി അംഗങ്ങളായ അബ്ദു,കുഞ്ഞാവ, മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു