29 March 2024 Friday

കാണി ഫിലിം സൊസൈറ്റിയുടെ യുദ്ധവിരുദ്ധചലച്ചിത്രോൽസവം ആരംഭിച്ചു

ckmnews

കാണി ഫിലിം സൊസൈറ്റിയുടെ യുദ്ധവിരുദ്ധചലച്ചിത്രോൽസവം ആരംഭിച്ചു


ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന യുദ്ധവിരുദ്ധ ചലച്ചിത്രോൽസവത്തിന് തുടക്കമായി.ചലച്ചിത്രോൽസവവും സംവിധായകൻ ജി.എസ് പണിക്കർ അനുസ്മരണവും ചലച്ചിത്ര നിരൂപകൻ ഐ.ഷണ്മുഖദാസ് ഉദ്ഘാടനം ചെയ്തു.സത്യജിത്റേ പുരസ്കാരം നേടിയ ഐ.ഷണ്മുഖദാസ്,സംവിധായകൻ രാംദാസ് കടവല്ലൂർ എന്നിവരെ ആദരിച്ചു.എം.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.രാംദാസ് കടവല്ലൂർ,വാസുദേവൻ അടാട്ട് എന്നിവർ സംസാരിച്ചു.വി.മോഹനകൃഷ്ണൻ സ്വാഗതവും ഫൈസൽ ബാവ നന്ദിയും പറഞ്ഞു.തുടർന്ന് ജി.എസ് പണിക്കർ സംവിധാനം ചെയ്ത പ്രകൃതിമനോഹരി എന്ന സിനിമ പ്രദർശിപ്പിച്ചു.രണ്ടാം ദിവസമായ ഇന്ന് നൈറ്റ് ആന്റ് ഫോഗ്,ഹിരോഷിമ മോൺ അമോർ എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.നാളെ (തിങ്കൾ)ഫോട്ടോഗ്രാഫർ ഓഫ് മൗതൗസൻ എന്ന സിനിമ പ്രദർശിപ്പിക്കും.വൈകുന്നേരം 5.30ന് ചങ്ങരംകുളം കാണി സിനിമയിലാണ് പ്രദർശനം.