19 April 2024 Friday

കൊച്ചിയിലെ കൊലപാതകം ട്രാൻസ്ജെൻഡറിനെ സമീപിച്ചതിലെ തർക്കം യുവാവിനെ കൊലപ്പെടുത്തിയ 3 പേർ പിടിയിൽ

ckmnews

കൊച്ചിയിലെ കൊലപാതകം ട്രാൻസ്ജെൻഡറിനെ സമീപിച്ചതിലെ തർക്കം

 യുവാവിനെ കൊലപ്പെടുത്തിയ 3 പേർ പിടിയിൽ

കൊച്ചി:എറണാകുളം സൗത്ത് കളത്തിപറമ്പ് റോഡിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പനങ്ങാട് സ്വദേശികളായ ഹർഷാദ് (30), തോമസ് (53), സുധീർ (38) എന്നിവരാണ് അറസ്റ്റിലായത്. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്.


ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ട്രാൻസ്ജെൻഡറിനെ സമീപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് പരിശോധിക്കുകയാണ്.