28 March 2024 Thursday

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ പാതയോരത്തെ കച്ചവടങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി

ckmnews

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ പാതയോരത്തെ കച്ചവടങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി


ചങ്ങരംകുളം:ഹൈവേ ജംഗ്ഷനിൽ പാതയോരത്തെ കച്ചവടങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി.തൃശ്ശൂർ റോഡിൽ ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന് മുന്നിലാണ് വൈകുന്നേരങ്ങൾ ഗുഡ്സ് വാഹനങ്ങളിൽ മത്സ്യവും പഴവർഗ്ഗങ്ങളുമായി എത്തി കച്ചവടം നടത്തുന്നത്.തിരക്കേറിയ പാതയിൽ കാൽ നടയാത്രക്ക് പോലും കഴിയാത്ത രീതിയിൽ നടക്കുന്ന വ്യാപാരം വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാട്ടുകാർ പറയുന്നു.റോഡിൽ വാഹനങ്ങൾ നിർത്തിയാണ് ആളുകൾ മത്സ്യം വാങ്ങുന്നത്.തലനാരിഴക്കാണ് പലരും ഇവിടെ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്.