20 April 2024 Saturday

റോഡിലെ കുഴി ഒഴിവാക്കാൻ ബൈക്ക് വെട്ടിച്ചു; ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

ckmnews

റോഡിലെ കുഴി ഒഴിവാക്കാൻ ബൈക്ക് വെട്ടിച്ചു; ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം


ആലപ്പുഴ ∙ പുന്നപ്ര കുറവന്‍തോട് ദേശീയപാതയില്‍ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ ( ഉണ്ണി 28) ആണ് മരിച്ചത്. റോഡിലെ കുഴി ഒഴിവാക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ ബസ് തട്ടി ലോറിക്കടിയില്‍പ്പെടുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.