24 April 2024 Wednesday

എസ്.എസ്.എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവിന് പ്രൗണ്ഡമായ തുടക്കം

ckmnews

എസ്.എസ്.എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവിന് പ്രൗണ്ഡമായ തുടക്കം


ചങ്ങരംകുളം : എസ്.എസ് എഫ് എടപ്പാൾ ഡിവിഷൻ 29-ാം മത് എഡിഷൻ സാഹിത്യോത്സവ്   അയിനിച്ചോട് സെന്ററിൽ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി. 50 യൂണിറ്റ് കേന്ദ്രങ്ങളിലും ആറു സെക്ടർ കേന്ദ്രങ്ങളിലും നടന്ന മത്സരത്തിലെ ആദ്യ സ്ഥാനക്കാരാണ് മത്സരാർത്ഥികൾ 120 ഇനങ്ങളിലായി ആയിരത്തോളം കലാ പ്രതിഭകൾ പങ്കെടുക്കുന്നുണ്ട് സ്വാഗത സംഘം ചെയർമാൻ കെ.സി ഹബീബുറഹ്മാൻ മുസ്‌ലിയാർ  പതാക ഉയർത്തി. എസ്.വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡണ്ട് മുഹമ്മദ് റഫീഖ് അഹ്സനി അധ്യക്ഷത വഹിച്ചു  സാഹിത്യകാരൻ പി സുരേന്ദ്രൻ സാഹിത്യ ഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകര സന്ദേശ പ്രഭാഷണം നടത്തി. സമസ്ത മേഖല ജനറൽ സെക്രട്ടറി എം ഹൈദർ മുസ്‌ലിയാർ, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി കല്ലൂർമ്മ, സൈഫുല്ല അദനി . ഉമറുൽ ഫാറൂഖ് സഖാഫി പ്രസംഗിച്ചു. നാളെ നടക്കുന്ന സമാപന സംഗമം എസ് .വൈ .എസ് സംസ്ഥാന സെക്രട്ടറി എൻ.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്യും. എസ്. എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സകരിയ്യ അനുമോദന പ്രഭാഷണം നടത്തും.