20 April 2024 Saturday

അഹമ്മദാബാദിലെ കോവിഡ് ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം;എട്ട് രോഗികൾ മരിച്ചു

ckmnews



അഹമ്മദാബാദ്:അഹമ്മദാബാദിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ എട്ട് രോഗികൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. മരിച്ചവരിൽ അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.35 രോഗികളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്