20 April 2024 Saturday

കാര്‍ത്തിയുടെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗ്, 'വിരുമൻ' ആദ്യ ദിനം നേടിയത്

ckmnews

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് വിരുമൻ. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്‍തത്. മുത്തയ്യ തന്നെ തിരക്കഥയും എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 'വിരുമൻ' എന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വിരുമൻ ആദ്യ ദിവസ 8.2 കോടി രൂപയാണ് നേടിയത്. ഇത് കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. ചിത്രം വൻ ഹിറ്റിലേക്ക് കുതിക്കും എന്നാണ് സൂചനകള്‍.  രണ്ടാം ദിനവും ചിത്രത്തിന് തിയറ്ററുകളില്‍ വൻ വരവേല്‍പാണ് ലഭിക്കുന്നത്.