19 April 2024 Friday

കക്കിടിപ്പുറം കെവിയുപി കക്കിടിപ്പുറം സ്കൂളിൽ സംസ്കൃതദിനം ആഘോഷിച്ചു

ckmnews


ചങ്ങരംകുളം:കക്കിടിപ്പുറം കെവിയുപി കക്കിടിപ്പുറം സ്കൂളിൽ സംസ്കൃതദിനം ആഘോഷിച്ചു.സ്കൂളിലെ മുൻ സംസ്കൃതാധ്യാപിക വിനോദിനി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി. സ്കൂൾ ലീഡർ - അനന്ത് സൂര്യൻ, സന്ദേശം നൽകി. അക്ഷയ്  പി.പി, എന്നിവർ അനന്യ സുഭാഷിതാവതരണവും നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി, സംസ്കൃതം മധുരം.ശ്രീദേവിക , മണികണ്ഠൻ അതുല്യ , സാന്ദ്ര, ശ്രീവൈഗ എന്നിവരും ആയിരുന്നു.സംസ്കൃതാധ്യാപിക പ്രിയ എം ൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി വിശ്വംഭരൻ മാസ്റ്റർ (സ്റ്റാഫ് സെക്രട്ടറി) , ദിലീപ് മാസ്റ്റർ, സജി കെ ചിന്നൻ മാസ്റ്റർ ബിജു പി സൈമൺ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.സംസ്കൃതം ക്ലബ്ബ് ജോയിന്റ് സെക്രട്ടറി നന്ദിയും പറഞ്ഞു.