28 March 2024 Thursday

നാഷണൽ സർവ്വീസ് സ്കീം സ്പ്തദിന ക്യാമ്പ് തുടങ്ങി.

ckmnews

ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പ് - സ്വാതന്ത്ര്യാമൃതം 2022 തുടങ്ങി. ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വില്ലിംഗ്ടൺ പി.വി.സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ വി മുഹമ്മദുണ്ണി ഹാജി,അസ്സബാഹ് എഡ്യുക്കേഷണൽ കോംപ്ലക്സ് സെക്രട്ടറി ഹമീദ് മാസ്റ്റർ, അസ്സബാഹ് ട്രസ്റ്റ് സെക്രട്ടറി കുഞ്ഞി മുഹമ്മദ് പന്താവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ജംസിയ ബി. പി ക്യാമ്പ് വിശദീകരണം നടത്തി. ഗൈഡ്സ് ക്യാപ്റ്റൻസുമിത ടി.എസ്, കെ എം സുരേഷ് ബാബു, പ്രിയ കെ , റംല കെ, സജ്ന , അബ്ദുൾ ലത്തീഫ് സി എം എന്നിവരും സംസാരിച്ചു .സ്റ്റാഫ് സെക്രട്ടറി തൻസീർ എ നന്ദി പറഞ്ഞു. രാവിലെ സ്കൂളിൽപതാക ഉയർത്തലിന് ശേഷം വിദ്യാർത്ഥികൾ പാവിട്ടപ്പുറത്ത് വിളംബര ജാഥ നടത്തി. പ്രിൻസിപ്പൽ വില്ലിംഗ്ടൺ പതാക ഉയർത്തി. ഹർഘർ തരംഗിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ദേശീയ പതാകകൾ  പ്രദേശത്തെ നൂറോളം വീടുകളിൽ നൽകുകയും ചെയ്തു.