28 March 2024 Thursday

സിപിഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പോഷകാഹാരം വിതരണം ചെയ്തു

ckmnews

സിപിഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പോഷകാഹാരം വിതരണം ചെയ്തു


എരമംഗലം:സിപിഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആയുർവേദ ആചാര്യൻമാരുടെ നിർദ്ദേശത്തോടെ പോഷക ആഹാര വിതരണവും തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി,പ്ളസ്ടു  വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കലും അയിരൂരിലെ 2 രണ്ട് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങ് ഷാജിറാ മനാഫ്  രംഗനാഥൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.സൗദാമിനി, പ്രബിത പഴഞ്ഞി, സുഹ്റ ഉസ്മാൻ,ലീന സുന്ദരൻ, റസാക്ക് മേപുറത്ത്  തുടങ്ങിയവർ നേതൃത്വം നൽകി