20 April 2024 Saturday

വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്വതന്ത്ര്യദിന ആഘോഷത്തിന് തുടക്കമിട്ടു

ckmnews

വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്വതന്ത്ര്യദിന ആഘോഷത്തിന് തുടക്കമിട്ടു


എടപ്പാൾ:രാജ്യം 75ാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ വട്ടംകുളം പഞ്ചായത്തും വിപുലമായ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.പഞ്ചായത്തിനകത്തെ മുഴുവൻ വീടുകളിലും ഓഫീസുകളിലും ഉയർത്തേണ്ട പതാക വിതരണം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് എടപ്പാൾ കുടുംബശ്രീ ടീമിന് വേണ്ടി സിഡിഎസ് പ്രസിഡണ്ട് ജാനകിക്ക് കൈമാറികൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു.മുഴുവൻ വാർഡുകളിലും ഗ്രാമപദേശങ്ങളിലും പതാക ഉയർത്തി സ്വാതന്ത്ര്യദിനം കൊണ്ടാടണമെന്നും വർഗീയതയെ ശക്തമായി ചെറുത്ത് രാജ്യപുരോഗതിക്കു ശക്തി പകരുകയും രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ നമ്മൾ പ്രതിഞ്ജാബദ്ധമാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. 13 ാം തിയ്യതി മുതൽ 15 വരെ നിൽകുന്ന 3 ദിവസത്തെ ആഘോഷപരിപാടികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. 13 ന് വീടുകളിലും 15 ന് ഓഫീസുകളിലുമാണ് പതാക ഉയർത്തൽ നടത്തേണ്ടത്. അതത് ഓഫീസുകളിൽ അവരുടെ ഡിപ്പാർട്ട്മെൻ് പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രസിഡണ്ട് കൂട്ടിചേർത്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ,മെമ്പർമാരായ എം എ നജീബ്, മൻസൂർ മരയങ്ങാട്ട്, കെ പി റാബിയ, ഷീജ ബിന്ദു ബിഡിഒ രാജീവ് എന്നിവർ പങ്കെടുത്തു.