29 March 2024 Friday

എടപ്പാൾ ഡിവിഷൻ എസ്എസ്എഫ് സാഹിത്യോത്സവ് ആഗസ്റ്റ് 13,14 തിയ്യതികളിൽ ഐനിച്ചോട് നടക്കും

ckmnews

എടപ്പാൾ ഡിവിഷൻ എസ്എസ്എഫ് സാഹിത്യോത്സവ് ആഗസ്റ്റ് 13,14 തിയ്യതികളിൽ ഐനിച്ചോട് നടക്കും


ചങ്ങരംകുളം:എടപ്പാൾ ഡിവിഷൻ എസ്എസ്എഫ് സാഹിത്യോത്സവ് ആഗസ്റ്റ് 13,14  ശനി,ഞായർ തിയ്യതികളിൽ ഐനിച്ചോട് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.120 ഇനങ്ങളിലായി ആയിരത്തോളം കലാപ്രതിഭകൾ മത്സരിക്കുന്ന പരിപാടി ശനിയാഴ്ച വൈകിയിട്ട് 5 മണിക്ക് ഹബീബ് മുസ്ലിയാർ പതാക ഉയർത്തും.തുടർന്ന് സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ മുഖ്യഥിതിയായി പങ്കെടുക്കും. 14ന് വൈകിയിട്ട് നടക്കുന്ന സമാപന സംഗമം എൻഎം സ്വാദിക് സഖാഫി പെരുന്താറ്റിരി ഉദ്ഘാടനം ചെയ്യും. ആറ് വേദികളിലായി രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പരിപാടിയിൽ മത രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

കെ സി ഹബീബു റഹ്മാൻ മുസ്ളിയാർ,മജീദ് അസ്ഹനി നന്നംമുക്ക്,പിപി നൗഫൽ സഅദി,മുഹമ്മദ് റഫീക്ക് അസ്ഹനി,അർഷാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു