24 April 2024 Wednesday

മലപ്പുറം മേല്‍മുറിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

ckmnews

മലപ്പുറം: വൈദ്യുത ലൈനിൽ പൊട്ടിവീണ മരച്ചില്ലകൾ മാറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മേൽമുറി കള്ളാടി മുക്ക് എ.വി. ഷബീറലി (43) ആണ് മരിച്ചത്.രാവിലെ എട്ടരയോടെയാണ് സംഭവം. വീടിനു സമീപം വീണ ലൈനിൽ നിന്ന് മരച്ചില്ലകൾ മാറ്റാനായി കെ എസ് ഇ ബി അധികൃതരോട് വൈദ്യുതി ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.  എന്നാൽ ഒരു ലൈൻ മാത്രം ഓഫാക്കാൻ മറന്നെന്നും ഇതിൽ തട്ടിയാണ് ഷോക്കേറ്റതെന്നും വീട്ടുകാർ പറഞ്ഞു.(06)ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആലത്തൂർപടി ജുമാ മസ്ജിദിൽ.

പിതാവ്: പരേതനായ കുഞ്ഞി മുഹമ്മദ്. മാതാവ്: ആയിഷ.

ഭാര്യ: ഹസീന.

 മക്കൾ. ഫാത്തിമ ഹിബ, മുഹമ്മദ് മിർസാൻ, മുഹമ്മദ് ഇസാൻ.