29 March 2024 Friday

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് യൂത്ത് വിംഗ് സംഗമം നടത്തി

ckmnews



ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് യൂത്ത് വിംഗ് സംഗമം നടത്തി.പ്രസിഡന്റ് ബി.കെ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.കെവിവിഎസ് മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. ഖാലിദ് ഉൽഘാടനം ചെയ്തു.ഒ. മൊയ്തുണ്ണി, ടി. കൃഷ്ണൻ നായർ , ഉമ്മർ കുളങ്ങര, സുമേഷ് ഐശ്വര്യ, മുഹമ്മദലി പഞ്ചമി,കെ.വി.ഇബ്രാഹിംക്കുട്ടി, ഗീതാ മോഹൻ എന്നിവർ പ്രസംഗിച്ചു.യൂത്ത് വിംഗ് അംഗമായിരുന്ന മരണമടഞ്ഞ വിബിൻ എന്ന സഹോദരന്റെ കുടുംമ്പത്തിനു  യൂത്ത് വിംഗ് നൽകന്ന സഹായ ഫണ്ട് വി.കെ. നൗഷാദിൽ നിന്നും പി.പി. ഖാലിദ് ഏറ്റുവാങ്ങി.