19 April 2024 Friday

മൂക്കുതല വാരിയര്‍ മൂലയില്‍ അഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

ckmnews



ചങ്ങരംകുളം:മൂക്കുതല വാരിയര്‍ മൂലയില്‍ അഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.ബുധനാഴ്ച ഉച്ചയോടെ മൂക്കുതല വാരിയര്‍ മൂലയിലാണ് സംഭവം.മൂക്കുതല സ്വദേശികളായ വാരിയത്ത് വളപ്പില്‍ ഇബ്രാഹിം, വാരിയത്ത് വളപ്പില്‍ മിസിരിയ,പാറപ്പറമ്പില്‍ റഫീക്ക്,എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.ഇവരെ,കൂടാതെ രണ്ട് കുട്ടികള്‍ക്ക് നേരെയും തെരുവ് നായയുടെ കടിയേറ്റതായി വിവരമുണ്ട്.ഇവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.പ്രദേശത്ത് അടുത്തിടെയായി തെരുവ് നായശല്ല്യം രൂക്ഷമായതായി പരാതികള്‍ ഉയരുന്നുണ്ട്.