19 April 2024 Friday

കെഎംസിസി ബഹ്‌റൈൻ പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി നിലവിൽ വന്നു

ckmnews

കെഎംസിസി ബഹ്‌റൈൻ പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി നിലവിൽ വന്നു


പൊന്നാനി:കെഎംസിസി ബഹ്‌റൈൻ പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി  രൂപീകരിച്ചു.മനാമ കെഎംസിസി ഓഫീസിൽ 

വെച്ച് ചേർന്ന പ്രത്യേക കൺവെൻഷനിലാണ് പൊന്നാനി നിയോജക മണ്ഡലത്തിലെ മുസ്ലിം ലീഗ് അംഗങ്ങളായ ബഹ്‌റൈൻ പ്രവാസികളെ ഉൾപ്പെടുത്തി ബഹ്‌റൈൻ കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റി നിലവിൽ വന്നത്.കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ സെക്രട്ടറി ഷെഫീക് പാലപ്പെട്ടി സ്വാഗതം പറഞ്ഞ കൺവെൻഷനിൽ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇക്ബാൽ താനൂർ അധ്യക്ഷത വഹിച്ചു.ബഹ്‌റൈനിൽ കെഎംസിസിയെ കെട്ടിപ്പടുക്കുവാൻ ആദ്യകാല നേതാക്കൾ വഹിച്ച ത്യാഗത്തെയും പ്രവർത്തനങ്ങളെയും പുതു തലമുറക്ക് പരിചയ പെടുത്തികൊണ്ടും,കെഎംസിസി അംഗങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അമാന സ്കീമിന്റെ പ്രാധാന്യത്തെ കുറിച്ചും യോഗത്തിൽ വിവരിച്ചു.കെഎംസിസി സീനിയർ അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വിഎച്ച് അബ്ദുള്ള കൺവെൻഷൻ ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് ശിഹാബ് വെളിയംകോട്,ജനറൽ സെക്രട്ടറി സുബൈർ തങ്ങൾ ചങ്ങരംകുളം,ട്രഷറർ  ജഷീർ ,ഓർഗനൈസിങ് സെക്രട്ടറി ഷെമീർ ബാവ വെളിയംകോട്, വൈസ് പ്രസിഡന്റുമാരായി വിഎം സിദ്ധിക്ക് വെളിയംകോട്,പിഎ അബ്ദുൽ റഷീദ്, മുഹമ്മദ്‌ അലി ചങ്ങരംകുളം,

സെക്രട്ടറി മാരായി കെഒ നിസാർ വെളിയംകോട്,മഹ്ബൂബ് പുതുപൊന്നാനി, ഷമീർ, മൊയ്തുട്ടി വെളിയംകോട് എന്നിവരെയും തിരഞ്ഞെടുത്തു.ജില്ലാ സെക്രട്ടറി മഹ്‌റൂഫ് തവനൂർ റിട്ടേണിങ് ഓഫീസർ ആയി നിന്ന് കൊണ്ട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതുതായി തിരഞെടുക്കപ്പെട്ട കമ്മറ്റിക്ക് മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഉമ്മർ കുട്ടിലങ്ങാടി , ജില്ലാ ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഒമാനൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ റിയാസ് വികെ എന്നിവർ ആശംസകൾ നേർന്നു.മുസ്ലിം ലീഗിന്റെയും കെഎംസിസിയുടെയും വിജയത്തിനായി ആഹോരോത്രം പ്രായത്നിക്കുമെന്ന് നിയുക്ത ഭാരവാഹികൾ അറിയിച്ചു.യോഗത്തിൽ മണ്ഡലം ട്രഷറർ നന്ദി രേഖപെടുത്തി.