25 April 2024 Thursday

ഇലക്ട്രിക്കൽ വയർമാൻ ആൻറ് സൂപ്പർ വൈസേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു

ckmnews

ഇലക്ട്രിക്കൽ വയർമാൻ ആൻറ് സൂപ്പർ വൈസേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു


വൈദ്യുതി മേഖല സ്വകാര്യവൽകരിക്കാനുള്ള നീക്കങ്ങളിൽ നിന്നും കേന്ദ്ര സർകാർ പിൻമാറണമെന്ന് കൊണ്ടോട്ടി മെഹന്തി ഓഡിറ്റോറിയത്തിൽ ചേർന്ന ഇലക്ട്രിക്കൽ വയർമാൻ ആൻറ് സൂപ്പർ വൈസേർസ് അസോസിയേഷൻ(സിഐടിയു) മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി.പി. സഖറിയ ഉദ്ഘാടനം ചെയ്തു.സിഐടിയു ജില്ലാ കമ്മറ്റി അംഗം വി.പി.മുഹമ്മദ് കുട്ടി അധ്യക്ഷനായി.ഹസനുൽ ബന്ന രക്തസാക്ഷി പ്രമേയവും അനിൽ കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.മനോജ്. നൗഷാദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.ജില്ലാ സെക്രട്ടറി എം.ജയരാജ് പ്രവർത്തന റിപോർട്ടും സംസ്ഥാന പ്രസിഡൻറ്  സിദ്ധീഖ് ഫറോക്ക്  സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.കെഎസ്ഇബി വർകേഴ്സ് അസോസിയേഷൻ സംസ്ഥാന  ജോ:സെക്രട്ടറി ഗീത. സിഐടിയു അരീക്കോട് ഏരിയാ ജോ:സെക്രട്ടറി.ടി.ഗോവിന്ദൻ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ അബൂബക്കർ.വേലായുധൻ.നിർമാണതൊഴിലാളി യൂനിയൻ ജില്ലാ കമ്മറ്റി അംഗം പി.അബ്ദുൽ കെരീം. ജനറൽ വർകേഴ്സ് യൂനിയൻ ജില്ലാകമ്മറ്റി അംഗം  എൻ. ഹംസ.  സിപിഐ(എം) എൽസി സെക്രട്ടറി കമ്പത്ത് ഇബ്രാഹീം.എന്നിവർ അഭിവാദ്യം ചെയിതു.പ്രളയത്തിൽ  വീടുകൾ പൂർണമായും തകർന്ന കൊണ്ടോട്ടി തൈതോട്ടത്തിലെ  നിർധന കുടുംബത്തിന്  സിപിഐ(എം) നിർമിച്ച് നൽകിയ ഇരട്ട വീടിന് പ്ലബ്ബിംഗും വയറിംഗും സൗജന്യമായി ചെയിതുകൊടുത്ത  ഇലക്ട്രിക് വയർമാൻ ചാമുണ്ടി സിദ്ധിഖിനെ  സമ്മേളനം മെമൊന്റോ നൽകി ആദരിച്ചു.ഭാരവാഹികളായി  ടി.ഗോവിന്ദൻ (പ്രസിഡൻറ്)

കെ.മനോജ്.രാമകൃഷ്ണൻ(വൈസ് പ്രസിഡൻറ്)

എം.ജയരാജ് (സെക്രട്ടറി)

മോഹൻദാസ്.വേലായുധൻ( ജോ:സെക്രട്ടറി)പി.രജ്ജിത് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു