28 March 2024 Thursday

നാട്ടു നന്മ കേന്ദ്രത്തിൽ കൃഷി ചെയ്ത ചെണ്ടുമല്ലി പൂകൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടന്നു.

ckmnews

നാട്ടു നന്മ കേന്ദ്രത്തിൽ കൃഷി ചെയ്ത ചെണ്ടുമല്ലി പൂകൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടന്നു.


എടപ്പാൾ:നാട്ടു നന്മയുടെ നേതൃത്വത്തിൽ നാട്ടു നന്മ കേന്ദ്രത്തിൽ കൃഷി ചെയ്ത ചെണ്ടുമല്ലി പൂകൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടന്നു. തവനു ർ സാമൂഹ്യ നീതി വകുപ്പിന് കീഴിലെ അന്തേവാസികൾക്ക് എല്ലാ വർഷവും ഓണ പൂക്കളമൊരുക്കാൻ നാട്ടു നന്മ നടത്തുന്ന പൂകൃഷിയാണിത്.കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം പൂകൃഷി നടന്നില്ല. 5 സെന്റ് സ്ഥലത്താണ് പു കൃഷി ചെയ്തിരിക്കുന്നത്. ഇത്തവണ നടത്തിയ പൂകൃഷിയിൽ പൂക്കൾ നേരത്തേ വന്നതിനാൽ ആദ്യ വിളവെടുപ്പ് വിപണിയിലേക്കാണ്.വിളവെടുപ്പ് നാട്ടു നന്മ പ്രസിഡന്റ് വിജി സുരേഷ് ബാബു നിർവ്വഹിച്ചു.റിയാസ് ടി കോല ളമ്പ്,എ.വി. നൂറ, കെ.കെ. നിഷ്മ , അനീഷ വി.പി എന്നിവർ നേതൃത്വം നൽകി