28 March 2024 Thursday

പന്താവൂർ കക്കിടിപ്പുറം റോഡിൽ സുരക്ഷ മിറർ സ്ഥാപിച്ചു

ckmnews

പന്താവൂർ കക്കിടിപ്പുറം റോഡിൽ  സുരക്ഷ മിറർ സ്ഥാപിച്ചു 


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ 2-ാം വാർഡിൽ പന്താവൂർ കക്കിടിപ്പുറം റോഡിൽ ഏറെ അപകട സാധ്യതയുള്ള കെ.വി.എം.പന്താവൂരിന്റെ വസതിക്ക് സമീപം കക്കിടിക്കൽ യുണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷ മിറർ സ്ഥാപിച്ചു.പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.കെ. ബാപ്പുനു ഹാജി ഉദ്ഘാടനം ചെയ്തു. ഉമ്മർ തലാപ്പിൽ, ഷാഹുൽ ഹമീദ് മാസ്റ്റർ,സി.കെ.അഷറഫ്,ടി.മുഹമ്മദ് കുട്ടി,മൊയ്തീൻ  പി.കെ.വി.ആലികുട്ടി.സാബിത്ത് ടി. ,അൻസബ് കെ.വി ,കെ.വി.അബൂബക്കർ , പി.വി.ഉണ്ണി, ഷാഹിദലി ടി, മുഹ്സിൻ കെ.വി എന്നിവർ സംബന്ധിച്ചു