26 September 2022 Monday

സ്വകാര്യ വത്കരണത്തിനെതിരെ തപാൽ ജീവനക്കാർ നടത്തിയ ഏകദിന പണി മുടക്ക് നടത്തി

ckmnews

സ്വകാര്യ വത്കരണത്തിനെതിരെ തപാൽ ജീവനക്കാർ നടത്തിയ ഏകദിന പണി മുടക്ക് നടത്തി


തപാൽ സ്വകാര്യ വൽക്കരണ നീക്കം ഉപേക്ഷിക്കുക,ഡാക് മിത്ര എന്ന പേരിൽ സ്വകാര്യ തപാൽ ഓഫിസുകൾക്ക് അംഗീകാരം നൽകാനുള്ള നീക്കം പിൻവലിക്കുക പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് രാജ്യവ്യാപകമായി തപാൽ ജീവനക്കാർ നടത്തിയ പണിമുടക്ക് ഡിവിഷനിൽ പൂർണമായി.95 ശതമാനത്തിലധികം ജീവനക്കാർ പണിമുടക്കിന്റെ ഭാഗമായി.തപാൽ മേഖലയിലെ പ്രധാന സംഘടനകളായ എൻ എഫ് പി ഇ - എഫ് എൻ പി ഒ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണി മുടക്കിയ ജീവനക്കാർ തിരൂർ , പൊന്നാനി HO കൾ കേന്ദ്രീകരിച്ച് പ്രകടനവും സമര സദസ്സും സംഘടിപ്പിച്ചു.തിരൂർ HO പരിസരത്ത് നടന്ന സമര സദസ്സ് സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മറ്റി അംഗം ശിവദാസൻ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയ സെക്രട്ടറി  സ:കെ.വി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.പി.ഹൃഷികേശ് കുമാർ, എം.കെ.സനൂപ്,കെ.പി ഹനീഫ, എൻ.പി അബ്ദുൾ ഖാദർ, ടി.പി പരമേശ്വരൻ, എം.പി. ശ്രീനിവാസൻ, ശ്രീകല തുടങ്ങിയവർ സംസാരിച്ചു.പൊന്നാനിയിൽ രതീഷ് (NGO യൂണിയൻ ) സമര സദസ്സ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ പൊന്നാനി മേഖലാ സെക്രട്ടറി ഷാരൂഖ് അഭിവാദ്യങ്ങൾ അർപ്പിച്ചു.പി.വി സുധീർ , വിജയൻ വാക്കേത്ത്, അബ്ദുളള,മണികണ്ഠൻ, സി.പി മുഹമ്മദ് ബഷീർ, ശിവരാമൻ,രാമദാസ് ,വാസുദേവൻ സുജിത് തുടങ്ങിയവർ സംസാരിച്ചു.