29 March 2024 Friday

തെരുവുനായ്‌ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി പദ്ധതി നേരിട്ട് നടപ്പാക്കാൻ ഒരുങ്ങി പൊന്നാനി നഗരസഭ

ckmnews

തെരുവുനായ്‌ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി പദ്ധതി നേരിട്ട് നടപ്പാക്കാൻ ഒരുങ്ങി പൊന്നാനി നഗരസഭ


പൊന്നാനി:തെരുവുനായശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടികളുമായി പൊന്നാനി നഗരസഭ.തെരുവുനായ്‌ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിയായ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി നേരിട്ട് നടപ്പാക്കാൻ അടിയന്തര നഗരസഭാകൗൺസിൽ യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു.മുൻപ് എ.ബി.സി. പദ്ധതി നഗരസഭയിൽ വിജയകരമായി നടപ്പാക്കിയിരുന്നു.കുടുംബശ്രീ യൂണിറ്റുകൾ മുഖേനയാണ് വന്ധ്യംകരണ പദ്ധതി നടപ്പാക്കിയിരുന്നത്.തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീക്ക് ഫണ്ട് കൈമാറുന്നത് കോടതി വിലക്കിയതോടെയാണ് പദ്ധതി നിലച്ചത്.ഇതോടെയാണ് നേരിട്ട് പദ്ധതി നടപ്പാക്കാൻ നഗരസഭ ഒരുങ്ങുന്നത്.പദ്ധതിക്കാവശ്യമായ സൗകര്യങ്ങളും പോസ്റ്റ് ഓപ്പറേറ്റീവ് കെയർ തുടങ്ങിയ സംവിധാനങ്ങളും നഗരസഭ ഒരുക്കും.മുൻപ് എ.ബി.സി. പദ്ധതി നഗരസഭയിൽ വിജയകരമായി നടപ്പാക്കിയിരുന്നു.കുടുംബശ്രീ യൂണിറ്റുകൾ മുഖേനയാണ് വന്ധ്യംകരണ പദ്ധതി നടപ്പാക്കിയിരുന്നത്.തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീക്ക് ഫണ്ട് കൈമാറുന്നത് കോടതി വിലക്കിയതോടെയാണ് പദ്ധതി നിലച്ചത്. ഇതോടെയാണ് നേരിട്ട് പദ്ധതി നടപ്പാക്കാൻ നഗരസഭ ഒരുങ്ങുന്നത്.പദ്ധതിക്കാവശ്യമായ സൗകര്യങ്ങളും പോസ്റ്റ് ഓപ്പറേറ്റീവ് കെയർ തുടങ്ങിയ സംവിധാനങ്ങളും നഗരസഭ ഒരുക്കും.അതോടൊപ്പം ആവശ്യമായ ഡോക്ടർമാരെയും ഡോഗ് കാച്ചേഴ്‌സ് അടക്കമുള്ള മറ്റു ജീവനക്കാരെയും നഗരസഭ കരാറടിസ്ഥാനത്തിൽ നിയമിക്കും. നഗരസഭാപ്രദേശത്ത് തെരുവുനായ്‌ക്കളുടെ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ എ.ബി.സി. പരിപാടി സമയബന്ധിതമായി നടപ്പാക്കുമെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ അധ്യക്ഷതവഹിച്ച ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർഥൻ, സ്ഥിരംസമിതി അധ്യക്ഷൻമാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, കൗൺസിലർമാരായ ഫർഹാൻ ബിയ്യം, അജീന ജബ്ബാർ,ഗിരീഷ്‌കുമാർ,അനുപമ മുരളീധരൻ,നഗരസഭാ സെക്രട്ടറി കെ.എസ്. അരുൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.