20 April 2024 Saturday

കട്ടപ്പനയിൽ വിൽക്കാൻ കൊണ്ടുവന്ന ആനക്കൊമ്പുമായി ഒരാൾ വനംവകുപ്പിന്റെ പിടിയിൽ

ckmnews

കട്ടപ്പന : വിൽക്കാൻ കൊണ്ടുപോകുകയായിരുന്നു ആനക്കൊമ്പുമായി ഒരാളെ വനംവകുപ്പ് കട്ടപ്പന വള്ളക്കടവിൽ നിന്നും പിടികൂടി. കട്ടപ്പന സ്വർണ ഗിരിയിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ആണ് കസ്റ്റഡിയിൽ ഉള്ളത്.ബന്ധുവിന്റെ കയ്യിൽ നിന്നും വാങ്ങിയ ആനക്കൊമ്പ് മറ്റൊരാൾക്ക്  മറിച്ച് വിൽക്കുന്നതി നായി കുമളിക്ക് വാഹനത്തിൽ കൊണ്ടു പോകുന്നതിനിടെ യിൽ വള്ളക്കടവിൽ വെച്ച് ബുധനാഴ്ച രാവിലെയാണ് ഫ്ളയിങ് സ്ക്വാഡ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.രഹസ്യവിവരത്തെ തുടർന്നാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്. 12 ലക്ഷം രൂപയ്ക്കാണ്  ഇയാൽ മറ്റൊരാൾക്ക് കൊമ്പ് വിറ്റത് എന്നാണ് സൂചന. 2.5 ലക്ഷം രൂപ പ്രതി അഡ്വാൻസായി വാങ്ങിയിട്ടുണ്ടെന്നും വിവരമുണ്ട്. പ്രതി അരുണിനെ ഫ്ലയിംഗ് സ്ക്വാഡ് കട്ടപ്പന റേഞ്ച് ഓഫീസിലേക്ക് കൂടുതൽ ചോദ്യം ചെയ്യുവാനായി കൊണ്ടുപോയി.