20 April 2024 Saturday

കൊച്ചിയിൽ ഒരാൾ കുത്തേറ്റു മരിച്ചു

ckmnews

കൊച്ചിയിലെ ഹോട്ടലിൽ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. എറണാകുളം ടൗൺ ഹാളിന് സമീപത്തെ ഹോട്ടലിലാണ് അക്രമമുണ്ടായത്. കൊല്ലം സ്വദേശി എഡിസണാണ് കുത്തേറ്റ് മരിച്ചത്. മുളവുകാട് സ്വദേശി സുരേഷാണ് കുത്തിയത്. ഹോട്ടലിൽ വച്ച് മൂന്ന് പേർ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു