20 April 2024 Saturday

പാർക്കിങിനെ ചൊല്ലി തർക്കം ചങ്ങരംകുളത്ത് കെട്ടിടത്തിലെ സെക്ക്യൂരിറ്റി ജീവനക്കാരന് പരിക്ക്

ckmnews

പാർക്കിങിനെ ചൊല്ലി തർക്കം ചങ്ങരംകുളത്ത് കെട്ടിടത്തിലെ സെക്ക്യൂരിറ്റി ജീവനക്കാരന് പരിക്ക്


ചങ്ങരംകുളം:പാർക്കിങുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ചങ്ങരംകുളത്ത് കെട്ടിടത്തിലെ സെക്ക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ കെവിഎം ബിൽഡിങിലെ സെക്യൂരിറ്റി ജീവനക്കാരനായ ചങ്ങരംകുളം സ്വദേശിയായ ഗംഗാധരനാണ് പരിക്കേറ്റത്.ബുധനാഴ്ച വൈകിയിട്ട് നാല് മണിക്കാണ് സംഭവം. ബൈക്ക് പാർക്ക് ചെയ്തത് മാറ്റിവെക്കാൻ അവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് കയ്യിലിരുന്ന കീ എടുത്ത്  മുകത്തേക്ക് കുത്തുകയായിരുന്നുവെന്നാണ് ഗംഗാധരന്റെ പരാതി.നെറ്റിയിൽ സാരമായി പരിക്കേറ്റ ഗംഗാധരനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.