20 April 2024 Saturday

സിപിഐ പെരുമ്പടപ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും,അനുമോദന ചടങ്ങും സംഘടിപ്പിച്ചു

ckmnews

സിപിഐ  പെരുമ്പടപ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും,അനുമോദന ചടങ്ങും സംഘടിപ്പിച്ചു


പൊന്നാനി:മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് സിപിഐ  പെരുമ്പടപ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് എസ് എസ് എൽ സി,പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കലും സഖാവ് ബീരാൻ ഹാജി,സഖാവ് കുഞ്ഞിപ്പുക്ക എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. യുവ കലാ സാഹിതി

സംസ്ഥാന ജനറൽ സെക്രട്ടറി സതീശൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി എം ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറി പി രാജൻ ,അസിസ്റ്റൻറ് സെക്രട്ടറി എകെ ജബ്ബാർ, ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ,ഗ്രാമപഞ്ചായത്ത് അംഗം അഷ്റഫ് ,പുത്തംപള്ളി പ്രസിഡണ്ട് അഷ്റഫ് ഹാജി  ,റാഫി ,ഉസ്മാൻ ഭാസ്കരൻ ,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.സൈഫുദ്ദീൻ സ്വാഗതവും റാഫി നന്ദിയും പറഞ്ഞു