19 April 2024 Friday

ജ്വാല കലാ കായിക സാംസ്കാരിക വേദി പ്രശ്നോത്തരി- 2022 സംഘടിപ്പിക്കും

ckmnews

ജ്വാല കലാ കായിക സാംസ്കാരിക വേദി പ്രശ്നോത്തരി- 2022 സംഘടിപ്പിക്കും


ചങ്ങരംകുളം:സ്വാതന്ത്യ ദിനാഘോഷ ത്തോടനുബന്ധിച്ച്  ജ്വാല കലാ കായിക സാംസ്കാരിക വേദി ആലംകോട്, നന്നംമുക്ക് പഞ്ചായത്തിലെഎൽപി, യുപി ,ഹൈസ്കൂൾ,ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി പൊതുവിജ്ഞാനം വിഷയമാക്കി പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ ചങ്ങരംകുളം ചിയ്യാനൂർ ജി. എൽ. പി സ്കൂളിൽ വച്ച് നടക്കുന്ന പരിപാടിയിൽ ഓരോ വിദ്യാലയത്തിൽ നിന്നും 5 പേരെ വീതം പങ്കെടുപ്പിക്കും.വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെനും പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ തങ്ങളുടെ സ്കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ കത്ത് സഹിതം അന്നേ ദിവസം 2 മണിക്ക് ഹജരാവേണ്ടതാണെന്നും സംഘാടകർ അറിയിച്ചു